Saturday, April 20, 2013

The making of an engineer - part 1 എഴുതിയിട്ട് ഇത്രയും  കാലത്തിനു ശേഷം എന്തിനാണ് ഒരു part2 എന്ന് ചിലപ്പോ ചിലരെങ്കിലും ചോതിചേക്കാം .വ്യക്തമായ കാരണങ്ങൾ ഉണ്ട് .ഒരുപാട് പ്രതീക്ഷകളോടെ തുടങ്ങിയ ഈ series ഞാനിവിടെ ഉപേക്ഷിക്കുകയാണ്.ഒരു എഞ്ചിനീയർ ആണെങ്കില് അല്ലെ " making " എഴുതിയിട്ട് കാര്യമുള്ളൂ!!

october 13 2012 ഇലെ അവസാനത്തെ post ഇന് ശേഷം ഞാനിങ്ങോട്ട്‌ തിരിഞ്ഞു നോക്കാത്തതെന്തേ? എന്ന് ചോതിച്ചാൽ , കാരണം ഉണ്ട് ,എനിക്കും ഒരു പ്രണയം ഉണ്ടായി! അതെ , സുറുമ എഴുതിയ കണ്ണുകൾക്കും  , എപ്പോഴും  നിറഞ്ഞ ചിരിയോടെ ഉള്ള ആ മുഖത്തിനും മുന്പില് ഞാനും വീണുപോയി ! പിന്നീട് എഴുതിയതൊക്കെ അവളെ കുറിച്ച് മാത്രം ആയിരുന്നു. അത് എന്റെ  സ്വകാര്യതകൽ,പങ്കുവയ്ക്കാൻ തോന്നിയില്ല.
പ്രണയം എന്ന് പറയുമ്പോൾ ഞാൻ പോലും അറിയാതെ  പുറകെ നടക്കാതെ, പ്രണയാഭ്യതന  ഇല്ലാതെ,ഒരു പ്രണയത്തിന്റെ പതിവ് procedure ഉകൾ ഒന്നും തന്നെ  ഇല്ലാതിരുന്ന ഒരു പ്രണയം . അതുകൊണ്ട് തന്നെ എന്തോ ദൈവ നിശ്ചയം ആണെന്ന് ഞാനും കരുതി . ഒരു വിനീത് സ്രീനിവാസാൻ സിനിമ പോലെ 5 മാസം .

 ഒരാൾക്ക്‌ എപ്പോഴും  സന്തോഷം മാത്രം പോരല്ലോ എന്ന്  മുകളില ഉള്ള ആള് തീരുമാനിച്ചത് കൊണ്ടാണോ എന്തോ,പ്രശ്നങ്ങൾ ഞങ്ങള്ക്കിടയിലും ഉണ്ടായി.  അതിനിടയിൽ ഒരു സുന്ദരനായ ഒരു വില്ലനും കൂടെ രംഗ പ്രവേശനം  ചെയ്തപ്പോ   നായകനായ ഞാൻ തകര്ന്നു . അവൾ എന്നെ മനസിലാക്കുന്നില്ല എന്ന് പരാതി പറയുന്നതിനിടയിൽ അവളുടെ മനസ്സ് മനസിലാക്കാൻ ഞാനും മറന്നു. എത്രത്തോളം ഞാൻ  പറഞ്ഞു തീര്ക്കാൻ ശ്രമിച്ചോ, അത്രയും കാര്യങ്ങൾ  കയ്യില്  നിന്ന് പോയി എന്ന് തന്നെ പറയാം !

ഈ series ഞാൻ ഇവിടെ ഉപേക്ഷിക്കുകയാണ്. ഇതിനൊരു part 3 ഉണ്ടാകില്ല .ഒരുപക്ഷെ ഇതെന്റെ ഇവിടത്തെ അവസാനത്തെ post ആയിരിക്കാം. പ്രണയ നൈരാശ്യം കാരണം ജീവിതം അവസാനിപ്പിക്കുന്നതല്ല , എഴുത്ത് എനിക്ക് പറ്റിയ പണി അല്ല എന്ന തിരിച്ചറിവ് കൊണ്ട് സ്വയം നിര്തുന്നതാണ്. അതുകൊണ്ട് തന്നെയാണ് " ഇനി എന്ത് " എന്ന് അറിയാൻ ഇരിക്കുന്ന ഈ സമയത്ത് ഇങ്ങനെ ഒരു ചെയ്ത്ത് ! ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ല . ഇത്രയും കാലം എന്റെ മണ്ടത്തരങ്ങൾ സഹിച്ച എല്ലാവര്ക്കും നന്ദി.


 

Copyright 2012 The Underestimated Idiot.

Theme by DuDo.
About DuDo Twitter Follow me.